വില്ല്യം ഷേക്സ്പിയർ :
വിശ്വസാഹിത്യത്തിലെ കുലപതി. അദ്ദേഹത്തിന്റെ ചുരുക്കം ചില കൃതികളുടെ ലഘൂകരിച്ചുള്ള മലയാളാവിഷ്കാരമാണ് അച്ചായനിവിടെ ശ്രമിച്ചിട്ടുള്ളത്. ബ്ലോഗ് പോസ്റ്റുചെയ്യാനും വായിക്കാനുമുള്ള സൌകര്യത്തിനനുസരിച്ച് ഏതാനും ചില ഭാഗങളായാണ് ഈ അമൂല്ല്യകൃതികളുടെ മലയാളവിവർത്തനം നിങൾക്കായി സമർപ്പിക്കുന്നത്.
(അച്ചായന്റെ വിവർത്തന സാഹിത്യം)

പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ലോകത്തിലെ തന്നെ ഏറ്റവും സംബന്നമായ പ്രദേശങളിലൊന്നായിരുന്നു ഇറ്റലിയിലെ തുറമുഖ പട്ടണമായിരുന്ന വെനീസ് എന്ന ചെറുരാജ്യം. വെനീസിലെ പ്രജകളിലൊട്ടുമിക്കവരുംതന്നെ ഉന്നതജീവിത നിലവാരം പുലർത്തുന്നവരും സംബന്നരുമായിരുന്നു. അവരിൽ പ്രമുഖനാണ് സംബന്നനും വ്യാപാരിയുമായ “അന്റോണിയോ” എന്ന ചെറുപ്പകാരൻ.
ദയാലുവും ദാനശീലനുമായ അന്റോണിയൊവുടെ ഉറ്റ സുഹൃത്താണ് “ബസ്സാനിയോ“. താരതമ്മ്യേന സംബന്നനല്ലാത്ത ബസാനിയോ, വെനീസിനു പുറത്ത് ബെൽമോണ്ട് എന്ന പട്ടണത്തിലെ സുന്ദരിയും സംബന്നയുമായ “പോർട്ടിയ” എന്ന ചെറുപ്പക്കാരിയെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു.
ഒരു ദിവസം ബസാനിയൊ തന്റെ സുഹൃത്തിന്റെ പക്കലെത്തി ഇങനെ ബോധിപ്പിച്ചു, അന്റോണിയോ, താങ്കൾക്കറിയാവുന്നതല്ലെ എന്റെ മനസിലെ അനുരാഗം, പക്ഷെ ബെൽമോണ്ടിലെത്തി പോർട്ടിയായോട് വിവാഹാഭ്യർത്തന നടത്താൻ മാത്രം സംബന്നനല്ലാത്തതാണ് എന്റെ പ്രേമത്തിനു വിലങുതടി. ഇത്രയും കേട്ട അന്റോണീയോ തെന്റെ പ്രിയ സുഹൃത്തിന് എന്താണു ചെയ്ത് തരേണ്ടതെന്നാരാഞ്ഞു, തുടർന്ന് ബസാനിയോ 3000 സ്വർണ്ണനാണയം മൂന്ന് മാസത്തേക്ക് കടമായി നൽകണമെന്നാവശ്യപ്പെട്ടു.
പക്ഷെ തന്റെ സംബാദ്യം മുഴുവൻ വ്യാപാരത്തിൽ നീക്കിവച്ച അന്റോണിയോയുടെ പക്കൽ ബസാനിയോ ആവശ്യപ്പെട്ടത്രയും പണമില്ലായിരുന്നു. എങ്കിലും അദ്ധേഹം ബസാനിയോയെ നിരാശനാക്കിയില്ല. സുഹൃത്തിനെ ആശ്വസിപ്പിച്ചുകൊണ്ട് അന്റോണിയോ പറഞ്ഞു മറ്റാരുടെയെങ്കിലും പക്കൽനിന്നും തന്റെ സ്വന്തം ജാമ്യത്തിൽ ഇത്രയും പണം കടം വാങാൻ സഹായിക്കാം, തുടർന്ന് രണ്ടൂപേരും വെനീസിലെ അറിയപ്പെടുന്ന കൊള്ളപലിശക്കാരനായ ജൂത വ്യാപാരി ഷൈലോക്കിനെ സമീപിച്ചു.
വെനീസിൽ ഷൈലോക്ക് ഏറ്റവുമധികം വെറുക്കുന്ന ഒരാളാണ് അന്റോണിയോ. ഷൈലോക്കിന്റെ കൊള്ളപലിശനിരക്കിനെ നിശിതമായി വിമർശിച്ചിരുന്ന ആളായിരുന്ന അന്റോണീയോ ഒട്ടും തന്നെ പലിശ ഈടാക്കാതെ ആവശ്യക്കാർക്ക് പണം നൽകി സഹായിച്ചിരുന്നു. പക്ഷെ ബസ്സാനിയോയുടെ ആവശ്യത്തിനനുസരിച്ച് ഇത്രയും പണം ഒരുമിച്ച് ലഭിക്കാൻ വെനീസിൽ അവർക്ക് ഷൈലോക്കിനെയല്ലാതെ മറ്റാരെയും സമീപിക്കാനുമുണ്ടായിരുന്നില്ല.
അന്റോണിയോയെ കണ്ടമാത്രയിൽ തന്നെ ഷൈലോക്കിന് വർഷങളായുള്ള വെറുപ്പും വിദ്വേഷവും തികട്ടിവന്നു, പക്ഷെ അത് പുറത്തുകാണിക്കാതെതന്നെ അദ്ധേഹം രണ്ടൂപേരെയും അകത്തേക്ക് ആനയിച്ചിരുത്തി ആഗമനോദ്ദേശം ആരാഞ്ഞു. ആവശ്യം മനസിലാക്കിയ ഷൈലോക്ക് ഗൂഡമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു; അന്റോണീയോ, സംബന്നനായ അങേയ്ക്ക് ഇത്രയും തുക വായ്പ നൽകുവാൻ എനിക്ക് അശ്ശേഷം ആലോചിക്കാനില്ല, പക്ഷെ താങ്കളുടെ സംബത്ത് മുഴുവനും ആഫ്രിക്കയിലേക്കും, കടലുകൾക്കപ്പുറം മെക്സിക്കോയിലേക്കും വ്യാപാരത്തിനായി പുറപ്പെട്ട കപ്പലുകളീലാണ്, താങ്കളുടെ മുഴുവൻ സംബത്തും ഇല്ലാതാക്കാൻ കടലിലെ ഒരു കൊടൂംകാറ്റിനു സാധിക്കും, അപ്പൊൾ എന്റെ തുക തിരിച്ചുകിട്ടുമെന്നുള്ളതിനെന്താണുറപ്പ്, ആയതിനാൽ ഞാൻ പറയുന്ന നിബന്ധനകൾക്കനുസരിച്ച് ഇത്രയും തുകക്കുള്ള ഒരു കടപത്രം താങ്കൾ എഴുതി ഒപ്പിട്ടുതരണം.
അന്റോണിയോയോടൂള്ള മുഴുവൻ വെറുപ്പും വിദ്വേഷവും വ്യക്തമായി പ്രതിപാദിച്ചുകൊണ്ടുള്ള ഷൈലോക്കിന്റെ കടപത്രത്തിലെ ഉള്ളടക്കം എന്താണെന്ന് വച്ചാൽ, അനുവദിച്ച ദിവസപരിധിക്കുള്ളിൽ വായ്പയെടുത്ത മുഴുവൻ തുകയും പലിശയും തിരിച്ചടയ്കാൻ സാധിച്ചില്ലെങ്കിൽ അന്റോണിയോയുടെ നെഞ്ചിൽ നിന്നും ഷൈലോക്ക് അരകിലോഗ്രാം ഇറച്ചി വെട്ടിയെടൂക്കും. തന്റെ പ്രിയ സുഹൃത്തിനെ തരം കിട്ടിയാൽ കൊലപ്പെടുത്തണമെന്ന ഉദ്ധേശ്യത്തോടെ എഴുതിച്ച ഈ കടപത്രം ബസ്സാനിയോയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല, പക്ഷെ അന്റോണിയോ തികഞ്ഞ ആത്മവിശ്വാസത്തോടെ ആശ്വസിപ്പിച്ച് ഷൈലോക്കിന്റെ കടപത്രത്തിലൊപ്പിട്ട് 3000 സ്വർണ്ണ നാണയവും ഏൽപ്പിച്ച് തന്റെ സുഹൃത്തിനെ ബെൽമോണ്ടീലേക്ക് യാത്രയാക്കി.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ