വില്ല്യം ഷേക്സ്പിയർ :
വിശ്വസാഹിത്യത്തിലെ കുലപതി. അദ്ദേഹത്തിന്റെ ചുരുക്കം ചില കൃതികളുടെ ലഘൂകരിച്ചുള്ള മലയാളാവിഷ്കാരമാണ് അച്ചായനിവിടെ ശ്രമിച്ചിട്ടുള്ളത്.
(അച്ചായന്റെ വിവർത്തന സാഹിത്യം)

പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ലോകത്തിലെ തന്നെ ഏറ്റവും സംബന്നമായ പ്രദേശങളിലൊന്നായിരുന്നു ഇറ്റലിയിലെ തുറമുഖ പട്ടണമായിരുന്ന വെനീസ് എന്ന ചെറുരാജ്യം. വെനീസിലെ പ്രജകളിലൊട്ടുമിക്കവരുംതന്നെ ഉന്നതജീവിത നിലവാരം പുലർത്തുന്നവരും സംബന്നരുമായിരുന്നു. അവരിൽ പ്രമുഖനാണ് സംബന്നനും വ്യാപാരിയുമായ “അന്റോണിയോ” എന്ന ചെറുപ്പകാരൻ.
ദയാലുവും ദാനശീലനുമായ അന്റോണിയൊവുടെ ഉറ്റ സുഹൃത്താണ് “ബസ്സാനിയോ“. താരതമ്മ്യേന സംബന്നനല്ലാത്ത ബസാനിയോ, വെനീസിനു പുറത്ത് ബെൽമോണ്ട് എന്ന പട്ടണത്തിലെ സുന്ദരിയും സംബന്നയുമായ “പോർട്ടിയ” എന്ന ചെറുപ്പക്കാരിയെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു.
ഒരു ദിവസം ബസാനിയൊ തന്റെ സുഹൃത്തിന്റെ പക്കലെത്തി ഇങനെ ബോധിപ്പിച്ചു, അന്റോണിയോ, താങ്കൾക്കറിയാവുന്നതല്ലെ എന്റെ മനസിലെ അനുരാഗം, പക്ഷെ ബെൽമോണ്ടിലെത്തി പോർട്ടിയായോട് വിവാഹാഭ്യർത്തന നടത്താൻ മാത്രം സംബന്നനല്ലാത്തതാണ് എന്റെ പ്രേമത്തിനു വിലങുതടി. ഇത്രയും കേട്ട അന്റോണീയോ തെന്റെ പ്രിയ സുഹൃത്തിന് എന്താണു ചെയ്ത് തരേണ്ടതെന്നാരാഞ്ഞു, തുടർന്ന് ബസാനിയോ 3000 സ്വർണ്ണനാണയം മൂന്ന് മാസത്തേക്ക് കടമായി നൽകണമെന്നാവശ്യപ്പെട്ടു.
പക്ഷെ തന്റെ സംബാദ്യം മുഴുവൻ വ്യാപാരത്തിൽ നീക്കിവച്ച അന്റോണിയോയുടെ പക്കൽ ബസാനിയോ ആവശ്യപ്പെട്ടത്രയും പണമില്ലായിരുന്നു. എങ്കിലും അദ്ധേഹം ബസാനിയോയെ നിരാശനാക്കിയില്ല. സുഹൃത്തിനെ ആശ്വസിപ്പിച്ചുകൊണ്ട് അന്റോണിയോ പറഞ്ഞു മറ്റാരുടെയെങ്കിലും പക്കൽനിന്നും തന്റെ സ്വന്തം ജാമ്യത്തിൽ ഇത്രയും പണം കടം വാങാൻ സഹായിക്കാം, തുടർന്ന് രണ്ടൂപേരും വെനീസിലെ അറിയപ്പെടുന്ന കൊള്ളപലിശക്കാരനായ ജൂത വ്യാപാരി ഷൈലോക്കിനെ സമീപിച്ചു.
വെനീസിൽ ഷൈലോക്ക് ഏറ്റവുമധികം വെറുക്കുന്ന ഒരാളാണ് അന്റോണിയോ. ഷൈലോക്കിന്റെ കൊള്ളപലിശനിരക്കിനെ നിശിതമായി വിമർശിച്ചിരുന്ന ആളായിരുന്ന അന്റോണീയോ ഒട്ടും തന്നെ പലിശ ഈടാക്കാതെ ആവശ്യക്കാർക്ക് പണം നൽകി സഹായിച്ചിരുന്നു. പക്ഷെ ബസ്സാനിയോയുടെ ആവശ്യത്തിനനുസരിച്ച് ഇത്രയും പണം ഒരുമിച്ച് ലഭിക്കാൻ വെനീസിൽ അവർക്ക് ഷൈലോക്കിനെയല്ലാതെ മറ്റാരെയും സമീപിക്കാനുമുണ്ടായിരുന്നില്ല.
അന്റോണിയോയെ കണ്ടമാത്രയിൽ തന്നെ ഷൈലോക്കിന് വർഷങളായുള്ള വെറുപ്പും വിദ്വേഷവും തികട്ടിവന്നു, പക്ഷെ അത് പുറത്തുകാണിക്കാതെതന്നെ അദ്ധേഹം രണ്ടൂപേരെയും അകത്തേക്ക് ആനയിച്ചിരുത്തി ആഗമനോദ്ദേശം ആരാഞ്ഞു. ആവശ്യം മനസിലാക്കിയ ഷൈലോക്ക് ഗൂഡമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു; അന്റോണീയോ, സംബന്നനായ അങേയ്ക്ക് ഇത്രയും തുക വായ്പ നൽകുവാൻ എനിക്ക് അശ്ശേഷം ആലോചിക്കാനില്ല, പക്ഷെ താങ്കളുടെ സംബത്ത് മുഴുവനും ആഫ്രിക്കയിലേക്കും, കടലുകൾക്കപ്പുറം മെക്സിക്കോയിലേക്കും വ്യാപാരത്തിനായി പുറപ്പെട്ട കപ്പലുകളീലാണ്, താങ്കളുടെ മുഴുവൻ സംബത്തും ഇല്ലാതാക്കാൻ കടലിലെ ഒരു കൊടൂംകാറ്റിനു സാധിക്കും, അപ്പൊൾ എന്റെ തുക തിരിച്ചുകിട്ടുമെന്നുള്ളതിനെന്താണുറപ്പ്, ആയതിനാൽ ഞാൻ പറയുന്ന നിബന്ധനകൾക്കനുസരിച്ച് ഇത്രയും തുകക്കുള്ള ഒരു കടപത്രം താങ്കൾ എഴുതി ഒപ്പിട്ടുതരണം.
അന്റോണിയോയോടൂള്ള മുഴുവൻ വെറുപ്പും വിദ്വേഷവും വ്യക്തമായി പ്രതിപാദിച്ചുകൊണ്ടുള്ള ഷൈലോക്കിന്റെ കടപത്രത്തിലെ ഉള്ളടക്കം എന്താണെന്ന് വച്ചാൽ, അനുവദിച്ച ദിവസപരിധിക്കുള്ളിൽ വായ്പയെടുത്ത മുഴുവൻ തുകയും പലിശയും തിരിച്ചടയ്കാൻ സാധിച്ചില്ലെങ്കിൽ അന്റോണിയോയുടെ നെഞ്ചിൽ നിന്നും ഷൈലോക്ക് അരകിലോഗ്രാം ഇറച്ചി വെട്ടിയെടൂക്കും. തന്റെ പ്രിയ സുഹൃത്തിനെ തരം കിട്ടിയാൽ കൊലപ്പെടുത്തണമെന്ന ഉദ്ധേശ്യത്തോടെ എഴുതിച്ച ഈ കടപത്രം ബസ്സാനിയോയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല, പക്ഷെ അന്റോണിയോ തികഞ്ഞ ആത്മവിശ്വാസത്തോടെ ആശ്വസിപ്പിച്ച് ഷൈലോക്കിന്റെ കടപത്രത്തിലൊപ്പിട്ട് 3000 സ്വർണ്ണ നാണയവും ഏൽപ്പിച്ച് തന്റെ സുഹൃത്തിനെ ബെൽമോണ്ടീലേക്ക് യാത്രയാക്കി.
ഷൈലോക്കിന്റെ പക്കൽനിന്നും 3000 സ്വർണ്ണനാണയവും വാങി ബസാനിയോ തന്റെ പ്രേമഭാജനമായ പോർട്ടിയയെ സ്വന്തമാകാൻ ബെൽമോണ്ടിലെത്തിചേർന്നു. സുന്ദരനായ ബസാനിയായെ കണ്ടമാത്രയിൽ തന്നെ പോർട്ടിയയ്ക ബോധിച്ചു. തുടർന്നു നടന്ന മത്സരത്തിൽ വിജയിച്ച ബസാനിയോയുമായുള്ള പോർട്ടിയായുടെ വിവാഹം മംഗളകരമായി നടന്നു.
അതേ സമയം അങകലെ വെനീസിൽ അന്റോണിയായുടെ കപ്പലുകൾ മുഴുവൻ കൊടുങ്കാറ്റില്പെട്ട് കടലിൽ മുങിപോയെന്ന വാർത്ത കാട്ടുതീ പോലെ പരക്കുകയായിരുന്നു. ഷൈലോക്കിന്റെ കടപത്രത്തിൽ പറഞ്ഞ അവധി അടുക്കാറുമായി. വെനീസിൽ ഷൈലോക്കിന്റെ മകൾ ജെസിക്ക അന്റോണിയായുടെ സഹായത്തോടെ തന്റെ പിതാവിനിഷ്ടമല്ലാത്ത ഒരു വിവാഹം കഴിച്ച് നാടുവിട്ടതും ഇതേ സമയത്താണ്, ഇതൊക്കെ കൂടി ഷൈലോക്കിന്റെ അന്റോണിയായോടുള്ള വെറുപ്പിന്റെ ആക്കം കൂട്ടി. ഷൈലോക്കിന്റെ കടപത്രത്തിൽ പറഞ്ഞ അവധി അവസാനിച്ചു. 3000 സ്വർണ്ണ നാണയം തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതിരുന്ന അന്റോണിയോ നിയമസാധുതയുള്ള കടപത്രത്തിന്റെ പിൻബലത്തിൽ അറസ്റ്റ് ചെയ്ത് വെനീസ് ഭരണാധികാരിയുടെ സഭയിലെത്തിക്കപ്പെട്ടു.
അകലെ ബെൽമോണ്ടിൽ, ബസ്സാനിയോയും പോർട്ടിയായുമായുള്ള വിവാഹം മംഗളമായി നടന്നു കഴിഞ്ഞ അവസരത്തിൽ, അന്റോണീയോയുടെ മുഴുവൻ സംബാദ്യങളുമായി വ്യാപാരത്തിനു പോയ കപ്പൽ വ്യൂഹം അപകടത്തില്പെട്ടതൊന്നുമറിയാത്തെ ബസാനിയോവിനു ഷൈലോക്കിന്റെ പക്കൽ നിന്നും വാങിയ പണം സമയപരിധിക്കുള്ളിൽ തിരിച്ചടയ്ക്കാൻ സാധിക്കാതെ അന്റോണിയോ അറസ്റ്റ് ചെയ്യപ്പെട്ടെന്ന വാർത്ത അറിയിച്ചുകൊണ്ടൂള്ള കത്ത് ലഭിക്കുന്നു. താൻ മൂലം പ്രിയ സുഹൃത്തിനു നേരിട്ട ദുര്യോഗത്തിൽ മനം നൊന്ത ബസ്സാനിയോ സംബന്നയായ തന്റെ പത്നിയിൽനിന്നും ആവശ്യത്തിനു പണവുമായി ഒരു പരിചാരകനോടൊപ്പം ദുഷ്ടനായ ഷൈലോക്കിൽനിന്നും അന്റോണിയായുടെ ജീവൻ രക്ഷിക്കാനായി വെനീസിലേക്ക് യാത്രയായി. കാര്യങളൂടെ നിജ സ്ഥിതി മനസിലാക്കുവാനായി പോർട്ടിയ ഒരു പരിചാരകനെ വെനീസിലെ തന്റെ ബന്ധുവും യുവ വക്കീലുമായ ബാലത്തസറിനടുത്ത് പറഞ്ഞയച്ചു.
ബെൽമോണ്ടിൽ നിന്നും ബസ്സാനിയോ നേരെ ചെന്നെത്തുന്നത് വെനീസിലെ ഭരണാധികാരിയുടെ സഭയിലാണ്, വെനീസിലെ ഭരണാധികാരിയടക്കം സഭയിലെ പ്രമുഖരെല്ലാം തന്നെ നല്ലവനായ അന്റോണിയോയ്ക്ക് വേണ്ടി ഷൈലോക്കിന്റെ നിഷ്ടൂരമായ കടപത്രത്തിലെ വ്യവസ്ഥകൾ തിരസ്കരിക്കാൻ വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടിരിക്കുന്നു. നിയമസാധുതയുള്ള തന്റെ കടപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നകാര്യത്തിൽ പാറപോലെ ഉറച്ചുനിൽകുന്ന ഷൈലോക്ക്, കടപത്രത്തിലെ 3000 സ്വർണ്ണ നാണയത്തിനുപകരം 6000 സ്വർണ്ണനാണയവും അതിന്റെ പലിശയും നൽകാമെന്ന ബസാനിയോയുടെ വാഗ്ദാനവും നിരസിച്ചു.
നിർദ്ദയനും ക്രൂരനുമായ ഷൈലോക്കിനു വേണ്ടത് അന്റോണിയായുടെ ജീവൻ തന്നെയെന്ന് മനസിലാക്കിയ സഭാഗങൾക്ക് മുഴുവൻ അന്റോണിയായോട് സഹതപിക്കാൻ മാത്രമേസാധിക്കുമായിരുന്നുള്ളൂ. അപ്പൊഴാണ് അന്റോണിയായുടെ കേസ് വിസ്ഥരിക്കാനനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ബാൽത്താസർ രംഗപ്രവേശനം ചെയ്യുന്നത്. വക്കീലെന്ന് സ്വയം പരിചയപ്പെടുത്തിയ ബാൽത്താസർ യഥാർത്തത്തിൽ ബസാനിയോയുടെ പത്നി ബുദ്ധിശാലിയായ പോർട്ടിയ വേഷപ്രച്ഛന്നയായതായിരുന്നു.
കേസ് വിസ്തരിക്കാൻ അനുമതി ലഭിച്ച ബാൽത്താസർ കടപത്രത്തിലെ ഉടംബടി ഉറക്കെ വായിച്ചു, തുടർന്ന് കടപത്രത്തിന്റെ നിയമസാധുത അംഗീകരിച്ച ബാൽത്താസർ നിബന്ധന ഉടൻ തന്നെ പ്രാവർത്തികമാക്കുന്നതാണെന്ന് ഷൈലോക്കിനോടറിയിച്ചു. കടപത്ര ഉടംബടിപ്രകാരം തന്റെ നെഞ്ചിൽനിന്നും അറുത്തെടുത്ത് മാറ്റാൻപോകുന്ന അരകിലോഗ്രാം ഇറച്ചിയിലാണ് മാന്യനും നല്ലവനുമായ അന്റോണിയോയുടെ ജീവന്റെ വിധി എന്ന് മനസിലാക്കിയ സഭ മുഴുവനും തരിച്ചിരിക്കെ അന്റോണിയോയൊട് ദയ കാണിക്കണമെന്ന് ബാൽത്താക്കർ ഷൈലോക്കിനോട് അപേക്ഷിച്ചു. സഹജീവിയോടുള്ള കരുണയും ദയയും സഹാനുഭൂതിയും കേവലനായ മനുഷ്യനെ എത്ര ഔന്നിത്യങളിലെത്തിക്കുമെന്നതിനെ കുറിച്ച് ഒരു പ്രഭാഷണം തന്നെ അദ്ദേഹം നടത്തി.
(The quality of Mercy is not strain’d, it dropeth as the gentle rain from heaven upon the place beneth. It is twice blest: it blesseth him that gives and him that takes)
പക്ഷെ ഈ പ്രഭാഷണങളൊന്നും ഷൈലോക്കിന്റെ മനസ് മാറ്റിയില്ല മാത്രമല്ല അന്റോണിയോയൊടുള്ള വെറുപ്പും വിദ്വേഷവും പതിന്മടങ് വർദ്ധിച്ചതേയുള്ളൂ. ദയയുടെ ഒരു കണികപോലും ഷൈലോക്കിൽനിന്നും പ്രതീക്ഷികേണ്ടതില്ലെന്ന് മനസിലാക്കിയ ബാർത്താസർ ഷൈലോക്കിനോടിപ്രകാരം ആരാഞ്ഞു, നിബന്ധനപ്രകാരമുള്ള ഇറച്ചിവെട്ടിമാറ്റുംബോളുണ്ടാകുന്ന രക്തപ്രവാഹത്തെകുറിച്ച് കടപത്രത്തിലെന്താണ് പ്രതിപാദിച്ചിട്ടുള്ളത്? അതിനെകുറിച്ച് ഒന്നും എഴുതിചേർത്തിട്ടില്ലെന്ന് ഷൈലോക്ക് മറുപടിപറഞ്ഞു.
ഇത് കേട്ട് ബാൽത്താസർ, ബഹുമാനപ്പെട്ട സഭ കടപത്രത്തിലെ നിബന്ധനകൾ നടപ്പിലാക്കുവാൻ ഷൈലോക്കിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു, പക്ഷെ ഷൈലോക്ക് വെട്ടിയെടൂക്കുന്ന അരകിലോഗ്രാം ഇറച്ചിയുടെ കൂടെ ഒരുതുള്ളി രക്തം അന്റോണിയോയുടെ ശരീരത്തിൽനിന്നും പൊടീഞ്ഞാൽ വെനീസിലെ നിയമപ്രകാരം ഷൈലോക്കിനെ ശിക്ഷിക്കണമെന്നും അദ്ദേഹത്തിന്റെ മുഴുവൻ സ്വത്തും കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടു.
ഒരു നിമിഷം നിശഭ്ദരായിതീർന്ന സഭ ആഹ്ലാദാതിരേകത്താൽ ആർത്തുവിളിച്ചു. ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത വിധി കേട്ട് സ്തഭദനായ ഷൈലോക്ക് നേരത്തെ ബസ്സാനിയോ വാഗ്ദാനം ചെയ്ത 6000 സ്വർണ്ണ നാണയം സ്വീകരിച്ച് തടിതപ്പാൻ തീരുമാനിച്ചു. പക്ഷെ ഒരു തവണ നിരാകരിച്ച വാഗ്ദാനം വീണ്ടൂം സ്വീകരിക്കാൻ ബാൽത്താസർ ഷൈലോക്കിനെ അനുവദിച്ചില്ലെന്ന് മാത്രമല്ല അന്റോണിയോയ്കെതിരെ മൃഗീയവും നിഷ്ടൂരവുമായ വിധി നടപ്പിലാക്കുവാൻ ശ്രമിച്ച ക്രൂരനായ ഷൈലോക്കിന്റെ സ്വത്ത് മുഴുവനും കണ്ടുകെട്ടി പകുതി അന്റോണീയോയ്ക് നൽകുവാനും ഷൈലോക്കിന് വധശിക്ഷ നൽകുവാനും വെനീസിലെ ഭരണാധികാരിയോട് അപേക്ഷിച്ചു.
പക്ഷെ നല്ലവനായ അന്റോണീയോ ഷൈലോക്കിന്റെ സ്വത്തിൽ പകുതി വാഗ്ദാനം നിരസിച്ചെന്ന് മാത്രമല്ല ഷൈലോക്കിനു വധശിക്ഷ നൽകരുതെന്നും ഭരണാധികാരിയോട് അപേക്ഷിച്ചു, തുടർന്നു അണ്ടോണിയായുടെ അഭ്യർത്തനപ്രകാരം ഷൈലോക്കിന്റെ മുഴുവൻ സ്വത്തും പിതാവിനിഷ്ടമല്ലാത്ത വിവാഹം ചെയ്ത് നാടുവിടേണ്ടിവന്ന ജെസിക്കയ്ക്ക് നൽകുവാനും ഷൈലോക്കിന്റെ വധശിക്ഷ റദ്ദാക്കുവാനും ഭരണാധികാരി ഉത്തരവിട്ടു.
വേഷപ്രച്ഛന്നയായിവന്ന് കേസ് വാദിച്ച് തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിച്ച ബാൽത്താസർ തന്റെ പ്രിയപത്നി പോർട്ടിയയാണെന്ന് ബസാനിയായ്ക്ക് മനസിലായിരുന്നില്ല, തുടർന്ന് ബസാനിയോ വാഗ്ദാനം ചെയ്ത നിരവധി സമ്മാനങൾ സ്വീകരിക്കാൻ വിസമ്മതിച്ച ബാൽത്താസർ ബസാനിയായുടെ വിരലിൽകിടന്ന വിവാഹമോതിരവും അന്റോണിയായുടെ കയ്യുറകളും മാത്രമാണ് സമ്മാനമായി ആവശ്യപ്പെട്ടത്, രണ്ടാമതൊന്ന് ആലോചിക്കാതെതന്നെ രണ്ടുപേരും ബാൽത്താസർ ആവശ്യപ്പെട്ടപ്രകാരം മോതിരവും കയ്യുറകളും സമ്മാനമായി നൽകുകയും ചെയ്തു.
അകലെ ബെൽമോണ്ടിൽ, പോർട്ടിയ തന്റെ ഭർത്താവിനും സുഹൃത്ത് അന്റോണിയോയ്ക്കും മുന്നിൽ തനിക്ക് സമ്മാനമായി ലഭിച്ച മോതിരവും കയ്യുറയും കാണീച്ച് സംഭവിച്ചതെല്ലാം വിശദീകരിച്ചു. ബുദ്ധിമതിയായ പോർട്ടിയോയ്ക്ക് ബസാനിയായും അന്റോണിയായും അഭിനന്ദനവർഷങൾ ചൊരിഞ്ഞു. അല്പനാളുകൾക്കകം കടലിൽ മുങിപോയെന്നുകരുതിയ അന്റോണിയായുടെ കപ്പലുകളെല്ലാം തന്നെ സുരക്ഷിതമായി വെനീസിന്റെ തീരത്തടുത്തു. അന്റോണീയായുടെ കാരുണ്യത്താൽ ജീവൻ തിരിച്ചു ലഭിച്ച കൊള്ളപലിശക്കാരനും നിഷ്ടൂരനുമായ ഷൈലോക്ക് തന്റെ കാപട്യവും ചതിയുമെല്ലാം ഒഴിവാക്കി മകൾക്കും മകളുടെ ഭർത്താവിനുമൊപ്പം തുടർന്നും വെനീസിൽ ജീവിച്ചുവന്നു.
-ശുഭം-